ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്രവാദം ഇല്ല, അവര്‍ വര്‍ഗീയശക്തികളല്ല; നിലമ്പൂരില്‍ വഴങ്ങി വി.ഡി.സതീശന്‍

അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂരില്‍ ഉറപ്പ് വരുത്തുകയാണ് യുഡിഎഫ് ക്യാംപ്

Nilambur ByElection, Jamaat E Islami, Jamaat E Islami supports Congress in Nilambur, Congress and Jamat e Islami, UDF, ജമാഅത്തെ ഇസ്ലാമി, യുഡിഎഫ്, കോണ്‍ഗ്രസ്, നിലമ്പൂര്‍, ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസിനെ പിന്തുണയ്ക്കും
Malappuram| രേണുക വേണു| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (15:23 IST)
VD Satheesan

തീവ്ര വര്‍ഗീയ ശക്തികളായ ജമാഅത്തെ ഇസ്ലാമിക്ക് വഴങ്ങി യുഡിഎഫ്. നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു ലഭിക്കാന്‍ വേണ്ടിയാണ് യുഡിഎഫിന്റെ യു ടേണ്‍. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

' ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ മതരാഷ്ട്രവാദം ഉന്നയിക്കുന്നില്ല. അവര്‍ വര്‍ഗീയ ശക്തികളാണെന്നു ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ. മതരാഷ്ട്രവാദമൊന്നും അവര്‍ക്ക് ഇപ്പോള്‍ ഇല്ല. അവരുടെ സമീപനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പൊളിറ്റിക്കല്‍ ആയാണ് അവര്‍ പിന്തുണ നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസിനാണ്, യുഡിഎഫിനാണ് അവര്‍ കേരളത്തില്‍ പിന്തുണ നല്‍കിയിരിക്കുന്നത്,' സതീശന്‍ പറഞ്ഞു.

അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂരില്‍ ഉറപ്പ് വരുത്തുകയാണ് യുഡിഎഫ് ക്യാംപ്. യുഡിഎഫ് നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ജമാഅത്തെ ഇസ്ലാമിയെ ശക്തമായി വിമര്‍ശിച്ചിരുന്ന നേതാവാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :