പോലീസിനും രക്ഷയില്ല, ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 25,000 രൂപ

അഭിറാം മനോഹർ| Last Modified ബുധന്‍, 27 ഡിസം‌ബര്‍ 2023 (18:27 IST)
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന പോലീസിനെയും വെട്ടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍. പോലീസ് കമ്മീഷണര്‍ ഓഫീസിലെ അക്കൗണ്ട്‌സ് ഓഫീസറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 25,000 രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. ബാങ്കിന്റെ പേരില്‍ വ്യാജസന്ദേസം അയച്ചായിരുന്നു തട്ടിപ്പ്.

അക്കൗണ്ട്‌സ് ഓഫീസറുടെ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം സമയോചിതമായ ഇടപെടല്‍ നടത്തിയത് കാരണം പണം അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുന്നത് തടയാന്‍ സൈബര്‍ ക്രൈമിനായി. അക്കൗണ്ട്‌സ് ഓഫീസര്‍ എസ് കുമാരി മഞ്ജുവിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ പതിനെട്ടാം തീയ്യതിയാണ് പണം നഷ്ടമായത്. കെവൈസി പുതുക്കണമെന്ന വ്യാജ ബാങ്ക് സന്ദേശത്തിന് കീഴിലെ ലിങ്കില്‍ കയറിയാണ് പണം നഷ്ടമായത്.അക്കൗണ്ട്‌സ് ഓഫീസര്‍ എസ് കുമാരിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന കാഷ്യര്‍ ജോണിന്റെ ഔദ്യോഗിക മൊബൈല്‍ നമ്പറിലേയ്ക്കായിരുന്നു വ്യാജസന്ദേശമെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :