രേണുക വേണു|
Last Modified വെള്ളി, 11 മാര്‍ച്ച് 2022 (08:31 IST)
ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാത്ത ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുണ്ടാകുമെന്നും ധനമന്ത്രി സൂചന നല്‍കി. രാവിലെ ഒന്‍പതിന് നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.