കണ്ണൂര്‍|
Last Updated:
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (16:34 IST)
കണ്ണൂരിലെ കതിരൂരില്‍ ആര്‍ എസ് എസ് നേതാവ് മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികളെക്കൂടി തിരിച്ചറിച്ചു.ഉക്കാസ്മട്ട സ്വദേശികളായ വീഡിയോഗ്രാഫര്‍ ജിതേഷ്, അച്ചാര്‍ സുജിത്ത്, അണ്ടന്‍ വിനു, വേറ്റുമല്‍ സ്വദേശി ഷിബിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
ഇവരെ പിടികിട്ടാപ്പുള്ളികള്‍ എന്ന് കാണിച്ചാണ് കോടതിയില്‍ പേരുവിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്.നാല് പേരും സിപിഐ(എം) പ്രവര്‍ത്തകരാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ കേസിലെ
ഒന്നാം പ്രതി വിക്രമന്‍, പ്രഭാകരന്‍, പ്രകാശന്‍ എന്നിവരുടെ പേരുകള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.
അതിനിടെ കേസില്‍ പിടിയിലായ പ്രഭാകരന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടന്നു
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.