തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 17 ജൂലൈ 2015 (10:19 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിലോലമായി കണക്കാക്കിയ സംസ്ഥാനത്തെ 119 വില്ലേജുകളിലെയും ഒഴിവാക്കേണ്ട പ്രദേശങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനാണ് യോഗം നടക്കുന്നത്.
ഉച്ചകഴിഞ്ഞു രണ്ടിന് തിരുവനന്തപുരത്താണ് ഉന്നതത ലയോഗം ചേരും. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, പി.ജെ. ജോസഫ്, എംപി മാരായ ജോയ്സ് ജോര്‍ജ്, എം. ഐ. ഷാനവാസ്, എംഎല്‍എമാരായ റോഷി അഗസ്റിന്‍, കെ.കെ. ജയചന്ദ്രന്, ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.