അനുബന്ധ വാര്‍ത്തകള്‍
- കാസര്‍കോട്ട് 10,48566 വോട്ടര്‍മാര്‍; പ്രവാസി വോട്ടര്‍മാര്‍ 79
- കാസര്‍കോട്ട് ആകെ 2648 സ്ഥാനാര്‍ഥികള്‍
- കാസര്‍കോട്ട് 67 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും
- കുടുംബശ്രീയുടെ മാസ്ക് വണ്ടി ഡിസംബര്‍ 11വരെ കാസര്‍കോട് ജില്ലയില്‍ ഓടും; ഒരു കവറില്‍ ആകര്‍ഷണീയമായ 30രൂപയുടെ രണ്ടുമാസ്കുകള്
- കോവിഡ് നിയമം പാലിക്കാത്ത കോടതി ജീവനക്കാര്‍ക്കെതിരെ കേസ്
കാസര്‍കോട് ജില്ലയില്‍ 9 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക.
ബ്ലോക്ക് പഞ്ചായത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കാറഡുക്ക- ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ്, മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പരപ്പ- പരപ്പ ഗവ. ഹൈസ്‌കൂള്‍, നീലേശ്വരം- പടന്നക്കാട് നെഹ്റു കോളേജ് എന്നിവിടങ്ങളിലാണുള്ളത്.
അതിനൊപ്പം നഗരസഭ,വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കാഞ്ഞങ്ങാട്- ഹോസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് - കാസര്‍കോട് ഗവ. കോളേജ്, നീലേശ്വരം-രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിട ങ്ങളിലുമാണുള്ളത്