സംഘി ആയതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവൂഡ് താരം

ശ്രീനു എസ്| Last Modified ശനി, 24 ഏപ്രില്‍ 2021 (12:58 IST)
സംഘി ആയതില്‍ അഭിമാനിക്കുന്നുവെന്ന് ബോളിവൂഡ് താരം കങ്കണ റണാവത്ത്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ആര്‍എസ്എസിന്റെ ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കവെയാണ് കങ്കണ ഇക്കാര്യം കുറിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി താരം ട്വിറ്ററില്‍ എത്തിയിരുന്നു.

സ്വയം പ്രമോഷന്‍ നടത്താന്‍ സംസ്ഥാനത്തിന്റെ പണം എടുത്തുവെന്നും തലസ്ഥാനത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും ആസൂത്രണം ചെയ്യാന്‍ പണം ഉപയോഗിച്ചുവെന്നുമാണ് പ്രധാന ആക്ഷേപം. എന്നാല്‍ ഡല്‍ഹിയില്‍ ഒരു ഓക്‌സിജന്‍ പ്ലാന്റുപോലും നിര്‍മിച്ചില്ലെന്നും ആക്ഷേപം ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :