കാസര്‍കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

ശ്രീനു എസ്| Last Updated: ചൊവ്വ, 16 ജൂണ്‍ 2020 (12:02 IST)
കാസര്‍കോട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കരിപ്പോടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 13-ാം തിയതി ദുബായിയില്‍ നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാളുടെ കൊവിഡ് പരിശോധന ഫലം ഇന്ന് ലഭിക്കും.

ഇന്നലെ വൈകുന്നേരം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം നാലുദിവസങ്ങള്‍ക്കുമുന്‍പ് നിരീക്ഷണത്തിലിരിക്കെ മരണപ്പെട്ട തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ് രമേശന് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥരീകരിച്ചു. ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :