കാസര്‍കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാലുപേര്‍ക്ക്; ചികിത്സയിലുള്ളവര്‍ 104 പേര്‍

ശ്രീനു എസ്| Last Updated: വെള്ളി, 12 ജൂണ്‍ 2020 (19:14 IST)
ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി. മഹാരാഷ്ട്രയില്‍ നിന്ന് വന്ന രണ്ട് വനിതകള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പുരുഷന്മാര്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതം കൊവിഡ് സ്ഥിരീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :