അടൂർ പ്രകാശിനെ മാറ്റുന്നത് സമുദായത്തോടുള്ള അവഹേളനം: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ , ആലപ്പുഴ , കാർത്തികേയന്‍
ആലപ്പുഴ| jibin| Last Modified ശനി, 19 ജൂലൈ 2014 (15:00 IST)
മന്ത്രിസഭ പുന:സംഘടനയുടെ പേരില്‍ അടൂർ പ്രകാശിന്റെ വകുപ്പ് മാറ്റുന്നത് സമുദായത്തോടുള്ള അവഹേളനമായിരിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ അവസരത്തില്‍ പുന:സംഘടന ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭ പുന:സംഘടന അത്യാവശ്യമാണെങ്കില്‍ ഭക്ഷ്യവകുപ്പ് കാർത്തികേയന് നല്‍കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പുന:സംഘടന മുസ്ലീംലീഗിനെ ബാധിക്കില്ലെന്ന് കെഎൻഎ ഖാദർ എംഎൽഎ വ്യക്തമാക്കി. യുഡിഎഫിൽ ചർച്ച ചെയ്തശേഷമേ പുന:സംഘടന നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :