കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട : ഫാനില്‍ ഒളിപ്പിച്ച ഒരു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

ഫാനിന്‍റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി

കരിപ്പൂര്, വിമാനത്താവളം, സ്വര്‍ണ്ണം karippur, airport, gold
കരിപ്പൂര്| സജിത്ത്| Last Updated: ശനി, 16 ഏപ്രില്‍ 2016 (16:07 IST)
ഫാനിന്‍റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. അബുദാബിയില്‍ നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ കോഴിക്കോട് കൊടുവള്ളി സ്വദേശി അബ്ദുള്‍ നാസര്‍ എന്നയാളാണു സ്വര്‍ണ്ണം കടത്തിനു പിടിയിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് കോഴിക്കോട് നിന്നെത്തിയ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം ഇയാളുടെ ബാഗ് കസ്റ്റഡിയിലെടുത്തത്.
എക്സ്റേ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ ഫാനിന്‍റെ ബാറ്ററിക്ക് പകരം 250 ഗ്രാം വീതം വരുന്ന സ്വര്‍ണ്ണബാറുകള്‍ പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെടുത്തത്.

ഇയാള്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്‍റെ കാരിയറാണെന്ന് കണ്ടെത്തി. സ്വര്‍ണ്ണം കടത്തുന്നതിനു ഇയാള്‍ക്ക് 20000 രൂപയും വിമാന ടിക്കറ്റുമാണു പ്രതിഫലം. കോടുവള്ളി സ്വദേശിയാണ് ഇയാളെ ഇതിനു നിയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :