ചണ്ഡിഗഢ്|
APARNA SHAJI|
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (18:22 IST)
ഹരിയാനയിൽ വിമാനത്താവളത്തിന് സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിങ്ങിന്റെ പേരിടാൻ തീരുമാനം.
ഹരിയാന നിയമസഭ ഐക്യകണ്ഠേനെയാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. വിമാനത്താവളത്തിന്റെ പണി പുരോഗമിക്കവേയാണ് ഈ തീരുമാനം.
ഹരിയാനയിലെ വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടുന്നതിനോട് ബി ജെ പി ഭരിക്കുന്ന സസ്ഥാന സർക്കാരിന് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ഭഗത് സിങ്ങിന്റെ പേരിടുന്നത് അദ്ദേഹത്തോടുള്ള സ്മരണാർഥമാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരിടാമെന്ന പ്രമേയം പാസ്സാക്കിയെങ്കിലും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വ്യോമയാന വകുപ്പിന് കത്തയക്കുമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി റാം ബിലാസ് ശര്‍മ അറിയിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും പഞ്ചാബ്-ഹരിയാന സര്‍ക്കാറുകളും ചേര്‍ന്ന് നിർമിക്കുന്ന വിമാനത്താവളത്തിന്റെ പണി പുരോഗമിക്കുകയാണ്. 485 കോടി രൂപയാണിതിന്റെ മൊത്തം ചിലവ്.