സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 ജനുവരി 2025 (19:43 IST)
ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമര്‍ശിക്കുന്നവര്‍ ബുദ്ധിയില്ലാത്തവരെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ്ണ ജൂബിലി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. വളരെ കാലമായി തനിക്ക് ശ്രീധരന്‍ പിള്ളയുമായി പരിചയമുണ്ടെന്നും ചില കാര്യങ്ങളില്‍ നിയമ ഉപദേശം തേടാറുണ്ടെന്നും ശ്രീധരന്‍ പിള്ളയുടെ ബുക്കിലുള്ളതില്‍ മുഴുവന്‍ യോജിപ്പുണ്ടോ എന്നതില്‍ പ്രസക്തിയില്ലെന്നും കാന്തപുരം പറഞ്ഞു.
ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന പ്രകാരമുള്ള ജീവിതം ജീവിക്കാന്‍ ആകണം. അതിനുവേണ്ടി ഗവര്‍ണര്‍മാര്‍ ശ്രമിക്കണം. ശ്രീധരന്‍ പിള്ളയുടെ ഈ പരിപാടിയില്‍ താന്‍ പങ്കെടുത്തതില്‍ വിമര്‍ശനം ഉണ്ടാകും. അതൊക്കെ ബുദ്ധിയില്ലാത്ത ആളുകള്‍ ഉണ്ടാക്കുന്നതാണ്. വിഭാഗീയത ഉണ്ടാക്കാത്ത ആളാണ് ശ്രീധരന്‍ പിള്ളയെന്നും കാന്തപുരം പറഞ്ഞു.