അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി
- മകളുടെ മൃതദേഹത്തിന് മുന്നിൽ പ്രതിഷേധിച്ച അച്ഛനെ ചവിട്ടി വലിച്ചിഴച്ച് പൊലീസ്, വീഡിയോ
- രണ്ട് ഭാര്യമാരുള്ള യുവാവിനെ വിവാഹിതയായ കാമുകിയോടൊപ്പം കണ്ടെത്തി, യുവാവിനെ മർദ്ദിച്ച് നഗ്നനാക്കി തെരുവിലൂടെ നടത്തി നാട്ടുകാർ
- ജയ് ശ്രീറാം വിളിച്ചെത്തിയവർ വീടിന് തീയിട്ടു, പണവും സ്വർണവും മോഷ്ടിച്ചു; വീടിനുള്ളിൽ വെന്തുമരിച്ച് വൃദ്ധ
- ഭാര്യയുമായി പിണങ്ങി താമസിച്ചു, സുഹൃത്തായ യുവതിയുമായി അടുത്തു; സൌന്ദര്യപിണക്കത്തിനിടെ വീഡിയോ കോളിൽ സംസാരിച്ച് കൊണ്ടിരിക്കെ തൂങ്ങിമരിച്ച് യുവാവ്
ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; അമ്മയുടെ കാമുകനേയും അറസ്റ്റ് ചെയ്തു
കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേരണാകുറ്റം ചുമത്തിയാണ് നിതിന്‍ എന്ന യുവാവിന്റെ അറസ്റ്റ്. കുഞ്ഞിനെ കൊലപ്പെടുത്താൻ തനിക്ക് പ്രേരണ ആയത് നിധിൻ ആണെന്ന് നേരത്തേ ചോദ്യം ചെയ്യലിനിടെ ശരണ്യ മൊഴി നൽകിയിരുന്നു.
കുട്ടിയെ കൊല്ലാന്‍ നിധിന്‍ പ്രേരിപ്പിച്ചെന്നായിരുന്നു ശരണ്യ പറഞ്ഞത്. ഇത് അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. പൊലീസ് കസ്റ്റഡിയിലായിരിക്കെ ആദ്യദിവസം ശരണ്യയുടെ ഫോണിലേക്ക് 17 തവണ ഇയാളുടെ നമ്പറില്‍ നിന്ന് കോളുകൾ വന്നിരുന്നു. ഇതും നിധിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.
ഫെബ്രുവരി 17 നായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊടുവള്ളി ഹൗസില്‍ ശരണ്യ - പ്രണവ് ദമ്പതികളലുടെ മകന്‍ വിയാന്റെ മൃതദേഹം കടല്‍ഭിത്തിയില്‍ കണ്ടെത്തുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ മൊഴി നല്‍കിയിരുന്നു.