ഭാര്യയുമായി പിണങ്ങി താമസിച്ചു, സുഹൃത്തായ യുവതിയുമായി അടുത്തു; സൌന്ദര്യപിണക്കത്തിനിടെ വീഡിയോ കോളിൽ സംസാരിച്ച് കൊണ്ടിരിക്കെ തൂങ്ങിമരിച്ച് യുവാവ്

നീലിമ ലക്ഷ്മി മോഹൻ| Last Modified വ്യാഴം, 27 ഫെബ്രുവരി 2020 (11:52 IST)
സുഹൃത്തായ യുവതിയുമായി വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കെ യുവാവ് ചെയ്തു. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ
ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിൽ വെച്ചായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.

ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനായ ബാദുഷ രാത്രി 12 മണി മുതൽ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതിനിടയിൽ വീഡിയോ കോൾ വിളിച്ച യുവാവ് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കഴുത്തിൽ കുരുക്കിടുകയായിരുന്നു. യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടമയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല.

പിറ്റേന്ന് രാവിലെ മിസ്ഡ് കോൾ കണ്ട് യുവതിയെ കടയുടമ തിരിച്ച് വിളിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്.

ഭാര്യയുമായ് പിണക്കത്തിലായിരുന്ന ബാദുഷ ലോഡ്ജിലായിരുന്നു കുറച്ച് മാസമായി താമസിച്ച് കൊണ്ടിരുന്നത്. ഇതിനിടയിലാണ് യുവതിയുമായി സൌഹൃദത്തിലാകുന്നത്. ഈ യുവതിയുമായുള്ള സൌന്ദര്യപിണക്കമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. വീഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :