കണ്ണൂരില്‍ കോണ്‍ഗ്രസ്- സിപി‌എം, ലീഗ്, എസ്‌ഡിപി‌ഐ സംഘര്‍ഷം ഒരാള്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍| VISHNU N L| Last Modified ബുധന്‍, 2 സെപ്‌റ്റംബര്‍ 2015 (16:22 IST)
രാഷ്‌ട്രീയ സംഘര്‍ഷങ്ങളൊഴിവാക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണയായതിന്‌ പിന്നാലെ കണ്ണൂരില്‍ വീണ്ടും സംഘര്‍ഷം. ലീഗ് എസ്‌ഡിപി‌ഐ പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഒരു എസ്‌ഡിപിഐ പ്രവര്‍ത്തകന്‌ വെട്ടേറ്റു.

മട്ടന്നൂരിന്‌ സമീപം കാവുംപടിയിലാണ് സംഘര്‍ഷം ഉണ്ടായത്. പിന്നാലെ പാനൂരില്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി. ഹാഷിമിന്‌ എതിരെയും അക്രമമുണ്ടായി. തലയ്‌ക്ക് പരിക്കേറ്റ ഹാഷിമിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‌ പിന്നില്‍ സിപിഎമ്മാണെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു.

ബിജെപി- സിപി‌എം സംഘര്‍ഷത്തില്‍ നിരവധി അക്രമങ്ങള്‍ ഉണ്ടായ കണ്ണൂരില്‍ സമാധാന യോഗം നടന്നത് കഴിഞ്ഞ ദിവസമാണ്. അതിനു പിന്നാലെ വീണ്ടും സംഘര്‍ഷം ആഭ്യന്തര വകുപ്പിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. പൊലീസ് നിഷ്ക്രിയമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ ആക്രമണങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :