1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur local news

കണ്ണൂരില്‍ 18കാരി പുഴയില്‍ ചാടി ജീവനൊടുക്കി

Kannur
കണ്ണൂരില്‍ 18കാരി പുഴയില്‍ ചാടി ജീവനൊടുക്കി. കോടിയേരി സ്വദേശിനി ശ്രേയ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പെണ്‍കുട്ടി തനിച്ച് എരഞ്ഞോളി പാലത്തിന് സമീപമുളള ബോട്ട് ജെട്ടിയിലേക്ക് നടന്നു പോകുന്നത് പരിസരത്തുള്ളവര്‍ കണ്ടിരുന്നു. നാട്ടുകാര്‍ കണ്ടിനില്‍ക്കെയാണ് ശ്രേയ പുഴയിലേക്ക് ചാടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
അതേസമയം നെടുമങ്ങാട് മകളുടെ സുഹൃത്തിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അച്ഛനും ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായി. നെടുമങ്ങാട് സ്വദേശിയായ സന്തോഷ്, ബന്ധു ജിജു, ക്വട്ടേഷന്‍ ഏറ്റെടുത്ത സൂരജ്, മനു എന്നിവരാണ് അറസ്റ്റിലായത്. മണ്ണന്തല പൊലീസാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരിയില്‍ സന്തോഷിന്റെ മകള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം മകളുടെ സുഹൃത്തായ അനുജിത്ത് ആണെന്ന് പറഞ്ഞാണ് സന്തോഷ് ബന്ധു ജിജുവിന് ക്വട്ടേഷന്‍ നല്‍കിയത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000രൂപയും ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയാല്‍ അയാളെങ്ങനെ ജീവിക്കുമെന്ന് കോടതി