1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Virus Kannur News

കണ്ണൂരില്‍ നിപ ഭീതി മാറി; നിരീക്ഷണത്തിലിരുന്ന രണ്ടുപേരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി

Nipah Virus
കണ്ണൂരില്‍ നിപ ഭീതി മാറി. നിരീക്ഷണത്തിലിരുന്ന രണ്ടുപേരുടെ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചത്. പഴക്കടയിലെ തൊഴിലാളികളാണ് ഇവര്‍. 
 
വെളളിയാഴ്ചയാണ് ഇരവരെയും നിരീക്ഷണത്തിലാക്കിയത്. നേരിയ ലക്ഷണങ്ങളാണെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
അടുത്ത ലേഖനം
ചേലാകര്‍മത്തെത്തുടര്‍ന്ന് രക്തംവാര്‍ന്ന് നവജാതശിശു മരിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു