സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 29 ജൂണ്‍ 2024 (17:35 IST)
കണ്ണൂരില്‍ രാമപുരത്തെ ഹൈഡ്രോക്ലോറിക് ആസിഡ് ചോര്‍ച്ചയില്‍ സമീപത്തെ നേഴ്‌സിങ് കോളേജിലെ 10 വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോര്‍ച്ചയുണ്ടായത്. രാമപുരം ക്രസന്റ് നഴ്‌സിങ് കോളേജിലെ 10 വിദ്യാര്‍ഥികള്‍ക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്.
വെള്ളിയാഴ്ച 6 മണിയോടെയാണ് ഹൈഡ്രോക്ലോറിക് ആസിഡുമായി മംഗലാപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് പോയ ടാങ്കര്‍ ലോറിയുടെ വാല്‍വിലൂടെ ആസിഡ് ചോര്‍ന്നത്. രണ്ടുവിദ്യാര്‍ഥികളെ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളെജിലും നാലുവിദ്യാര്‍ത്ഥികളെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.