എ കെ ജെ അയ്യര്‍|
Last Updated:
ശനി, 29 ജൂണ്‍ 2024 (17:31 IST)
കണ്ണൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏച്ചൂര്‍ മാച്ചേരിയിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദാരുണ സംഭവം നടന്നത്.
മാച്ചേരി സ്വദേശികളായ ആദിന്‍ ബിന്‍ മുഹമ്മദ് (13), മുഹമ്മദ് ബിസ്മല്‍ അമീന്‍ (10) എന്നിവരാണ് മുണ്ടി മരിച്ചത്. സ്വകാര്യ വ്യക്തിയുടേതാണ് കുളം.
കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്തെടുത്തത്. എങ്കിലും ആ സമയം ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടി ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.