തലശ്ശേരിയില്‍ 17കാരന്റെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (13:42 IST)
തലശ്ശേരിയില്‍ 17 കാരന്റെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 17 കാരന്‍ സുല്‍ത്താന്റെ കൈയാണ് മുറിച്ച് മാറ്റേണ്ടി വന്നത്. സംഭവത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സുല്‍ത്താനെ ചികിത്സിച്ച ഡോക്ടര്‍ വിജുമോനെതിരെ കേസെടുത്തു.

തലശ്ശേരി പോലീസ് ആണ് കേസടുത്തത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് സുല്‍ത്താന്‍ വീണ് കൈയിലെ എല്ല് പൊട്ടിയത്. പിന്നാലെ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു. ഒക്ടോബര്‍ 30 വൈകുന്നേരം ആയിരുന്നു അപകടം നടന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :