കോവിഡ് ചികിത്സയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ഗൗനിക്കാതെ ആശുപത്രികളെ കൊള്ളലാഭം ഉണ്ടാക്കുന്നവരായി ചിത്രീകരിക്കുന്നത് മനോവീര്യം തകര്‍ക്കും: ഐഎംഎ

ശ്രീനു എസ്| Last Updated: വെള്ളി, 14 മെയ് 2021 (20:43 IST)
കോവിഡ് മഹാമാരി ആരംഭിച്ച് നാളിതുവരെ
സ്വകാര്യമേഖലയിലെ ആശുപത്രികള്‍ ചെയ്തു വന്നിരുന്ന പ്രവര്‍ത്തികളെ ഗൗനിക്കുക പോലും ചെയ്യാതെ എല്ലാ പ്രൈവറ്റ് ആശുപത്രികളും കൊള്ളലാഭം ഉണ്ടാക്കുന്നവരായി ചിത്രീകരിക്കുന്ന പ്രവണത സ്വകാര്യ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും മനോവീര്യം തകര്‍ത്തിരിക്കുന്നുവെന്ന് ഐഎംഎ. സര്‍ക്കാര്‍ മേഖലയ്ക്ക് താങ്ങാനാവാത്ത വിധം മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍
സ്വകാര്യമേഖലയെ വിശ്വാസത്തിലെടുത്ത് ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകേണ്ട സമൂഹം അവരെ കുറ്റപ്പെടുത്തുന്നതിനു മാത്രം സമയം കണ്ടെത്തുന്നത് ഉചിതമാണോ എന്ന് സ്വയം ചിന്തിക്കുകയെന്നും ഐഎംഎ പറയുന്നു.

ഈ മഹാമാരി ഒറ്റക്ക് നേരിടാന്‍ ആര്‍ക്കും സാധിക്കില്ല എന്നുള്ള സത്യം മനസ്സിലാക്കുക. അപൂര്‍വ്വം ചില ആശുപത്രികള്‍ നൈതിക വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നാണ് ഐ.എം.എ. ആവശ്യപ്പെടുന്നത്. അത്തരം ആശുപത്രികളെ ഒരിക്കലും അംഗീകരിക്കാനാകില്ല. ബഹുഭൂരിപക്ഷം വരുന്ന മറ്റു സ്വകാര്യ ആശുപത്രികള്‍ സാധാരണ ജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ആത്മാര്‍ത്ഥമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :