1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Covid Thavakkal

കണ്ണൂരില്‍ കോവിഡ് ബാധിച്ച് 65 കാരന്‍ മരിച്ചു

Kannur
കണ്ണൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് 65 കാരന്‍ മരിച്ചു. കണ്ണൂര്‍ ഇരിവേരി മുതുകുറ്റി യുപി സ്‌കൂളിനടുത്ത് തവക്കല്‍ മന്‍സിലില്‍ ഉസ്മാനാണ് മരിച്ചത്. കോവിഡ് രോഗ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.
 
കഴിഞ്ഞ ദിവസം ജില്ലയില്‍ ഒട്ടാകെ 545 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  485 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 36 ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം 14,405 ആയി ഉയര്‍ന്നു. 
അടുത്ത ലേഖനം
ബിനീഷിന് ക്ലീൻ ചിറ്റില്ല: ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഇ‌ഡി