കണ്ണൂരില്‍ 11 മാ‍സം പ്രായമായ കുട്ടി പാരാഗ്ലൈഡിംഗില്‍ പങ്കെടുത്തു; ബാലാവകാശ ധ്വംസനമെന്ന് ആരോപണം

കണ്ണൂര്‍| Last Modified ബുധന്‍, 21 മെയ് 2014 (15:41 IST)
കണ്ണൂരില്‍ 11 മാസം പ്രായമായ കുട്ടി പാരാഗ്ലൈഡിംഗില്‍ പങ്കെടുത്തത് വിവാദമായി. പാരാഗ്ലൈഡറില്‍ കുഞ്ഞിനെ ബന്ധിച്ച് 600 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. കുഞ്ഞിനെ തനിച്ച് ഗ്ലൈഡറില്‍ ബന്ധിച്ച് പറപ്പിച്ച മാതാപിതാക്കളുടെ നടപടിക്കെതിരേ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ എസ്‌പി ഉണ്ണിരാജയുടെ സാന്നിധ്യത്തില്‍ മുഴുപ്പിലങ്ങാടിയിലായിരുന്നു പറക്കല്‍. നടന്‍ വിനീത് കുമാറും സന്നിഹിതനായിരുന്നു.

പ്രായമാകാത്ത കുഞ്ഞിനെ മാതാപിതാക്കളുടെ മാത്രം സമ്മതത്തില്‍ ഇത്തരമൊരു സാഹസിക പ്രവൃത്തിക്ക് സജ്ജമാക്കിയത് ബാലാവകാശ ധ്വംസനമാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. സംഭവം മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :