തിരുവനന്തപുരം|
jibin|
Last Modified തിങ്കള്‍, 25 ജനുവരി 2016 (16:44 IST)
ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പുന:പരിശോധിക്കുമെന്ന്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് ഇടതു മുന്നണിയുടെ പ്രഖ്യാപിത നയം. നിലവിലെ മദ്യനയം തിരിച്ചടികള്‍ തരുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അനുചിതമായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയം പുന:പരിശോധിക്കുമെന്ന് പറയുന്നതിലൂടെ നയം റദ്ദാക്കുമെന്നല്ല ഇതിനര്‍ഥം. ഇപ്പോഴത്തെ മദ്യനയം സൃഷ്ടിച്ച സാമൂഹിക പ്രത്യാഘാതങ്ങള്‍ പഠിച്ച ശേഷമായിരിക്കും പുതിയ നയം സ്വീകരിക്കുക. ഇപ്പോഴുള്ള മദ്യനയം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സമ്മാനിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യം മുന്നി കണ്ടാണ് മദ്യനയത്തില്‍ ഒരു പൊളിച്ചെഴുത്ത് ആവശ്യമായി വരുന്നതെന്നും കാനം പറഞ്ഞു.