പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ ആകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

പുരുഷന്മാര്‍ക്ക് നാല് ഭാര്യമാര്‍ ആകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കോഴിക്കോട്| JOYS JOY| Last Modified ഞായര്‍, 6 മാര്‍ച്ച് 2016 (17:31 IST)
സ്ത്രീകളോട് കടുത്ത വിവേചനമാണ് മുസ്ലിം വ്യക്തിനിയമത്തില്‍ നിലനില്‍ക്കുന്നതെന്ന് ഹൈകോടതി ജസ്റ്റിസ് ബി കെമാൽപാഷ. വ്യക്തിനിയമത്തില്‍ കൂടുതല്‍ പരിഗണന കിട്ടുന്നത് പുരുഷന്മാര്‍ക്കാണെന്നും ഇങ്ങനെയുള്ള പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതമേലധ്യക്ഷന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ഗാർഹിക പീഡന നിരോധ നിയമം എന്ന വിഷയത്തിൽ പുനർജ്ജനി വനിത അഭിഭാഷക സമിതി കോഴിക്കോട് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതമേലധ്യക്ഷന്മാര്‍ വിധി പറയുമ്പോള്‍ അതിനുള്ള യോഗ്യതയുണ്ടോയെന്ന് കൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഖുർആനില്‍ പറയുന്ന അവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നും ജസ്റ്റിസ് കെമാല്‍പാഷ പറഞ്ഞു. പുരുഷന്മാര്‍ക്ക് ഒരേസമയം നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്മാര്‍ ആയിക്കൂടെന്നും അദ്ദേഹം ചോദിച്ചു. ത്വലാഖ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്ലിം സ്ത്രീകളോട് വിവേചനം കാട്ടുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ സ്ത്രീകള്‍ തന്നെ മുന്നോട്ടിറങ്ങണം.
വിവാഹം കഴിച്ചെത്തുന്ന വീടിനുമേൽ പെൺകുട്ടിക്കുള്ള അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിർവചനമില്ലാതെ ഗാർഹിക പീഡന നിരോധ നിയമത്തിന് പൂർണമായ ഫലപ്രാപ്തിയുണ്ടാകില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :