പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍; വിവരം മറച്ചുവെച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (12:51 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലായില്‍ കിരണ്‍ കരുണാകര (40) നെയാണ് തൃപ്പൂണിത്തുറ പോലീസ് ഇന്‍സ്‌പെക്ടര്‍ വി ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. സംഭവം പുറത്തറിയാതെ മറച്ചുവെച്ചതിന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ കൂടി കേസില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്ബില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് പറഞ്ഞ് ഇവര്‍ മറച്ചുവെച്ചതായാണ് ആരോപണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :