പള്ളിയിൽ നിന്ന് 8 ലക്ഷം കവർന്നയാൾ ഗോവയിൽ പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (18:10 IST)
പാലക്കാട്: കല്ലടിക്കോട് കരിമ്പ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ നിന്ന് എട്ടു ലക്ഷം രൂപ നടത്തിയ യുവാവിനെ ഗോവയിൽ നിന്ന് പോലീസ് പിടികൂടി. സംസ്ഥാനാന്തര മോഷണവും ലഹരി വിൽപ്പന അടക്കമുള്ള കേസുകളിലെ പ്രതിയുമായ അലക്സ് സൂര്യ എന്ന 39 കാരനാണു പിടിയിലായത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് പള്ളിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം പട്ടാപ്പകൽ കവർന്നത്. ലഹരിക്കത്ത് കേസിൽ ഗോവയിലെ ജയിലിൽ കഴിയുകയായിരുന്ന ഇയാളെ കല്ലടിക്കോട് പോലീസ് അവിടെ നിന്ന് കരിമ്പയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ആര് ഭാഷകൾ അറിയാവുന്ന ഇയാൾ വിവിധ സംസ്ഥാനങ്ങളിൽ ലഹരിക്കത്ത് കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പള്ളിയുടെ നവീകരണത്തിനായി വച്ചിരുന്ന തുകയാണ് ഇയാൾ രാവിലെ കുർബാന സമയത്തു അകത്തു കയറി അലമാരയിൽ നിന്ന് തട്ടിയെടുത്തത്. കല്ലടിക്കോട് എസ്.എച്.ഓ എസ്.അനീഷ് കണ്ണമ്പ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളാണ് പ്രതിയെന്നു കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :