മണിയുടെ ആന്തരീകാവയവങ്ങ‌ൾ വിദഗ്ധ രാസപരിശോധനയക്കായി ഹൈദരാബാദിലേക്കയക്കുമെന്ന് പൊലീസ്

മണിയുടെ ആന്തരീകാവയവങ്ങ‌ൾ വിദഗ്ധ രാസപരിശോധനയക്കായി ഹൈദരാബാദിലേക്കയക്കുമെന്ന് പൊലീസ്

തൃശൂർ| aparna shaji| Last Modified ചൊവ്വ, 29 മാര്‍ച്ച് 2016 (11:55 IST)
കാക്കനാട് റീജണൽ ലാബിൽ പ്രിശോധനയ്ക്ക് അയച്ച കലാഭവൻ മണിയുടെ ആന്തരീകാവയവങ്ങ‌ളുടെ സാമ്പിൾ പൊലീസ് തിരികെ വാങ്ങി. കേസ് അന്വേഷണ സംഘത്തിന് ലാബിൽ വിശ്വാസമില്ലാത്തതാണ് കാരണമെന്ന് വ്യക്തമാകുന്നു. ആന്തരീകാവയവങ്ങ‌ൾ തുടർ പരിശോധനയ്ക്കായി ഹൈദരാബാദിലെ ഫോറെൻസിക് ലാബിലേയ്ക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.

മണിയുടെ മൂത്ര സാമ്പിൾ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്കും ആന്തരീകാവയവങ്ങൾ വിദഗ്ധ രാസപരിശോധനയ്ക്കായി ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക്‌ ലാബിലേക്കും അയച്ചിരുന്നു. എന്നാൽ മൂത്രസാമ്പിളിൽ കീടനാശിനിയുടെയും മീഥൈൽ ആൽക്കഹോളിന്റേയും സാന്നിധ്യം കണ്ടെത്തിയെങ്കിലും അതിന്റെ അളവ് എത്രത്തോളമുണ്ടെന്ന് ലാബിന് വ്യക്തമാക്കാൻ കഴിയാത്തതിനാലാണ് തുടർപരിശോധനയ്ക്കായി സാമ്പിളുകൾ ഹൈദരാബാദിലേക്ക് അയക്കുന്നതെന്നും പൊലീസ് അറിയിച്ചു.

നിലവിലെ അന്വേഷണത്തിൽ മണിയുടേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ലെന്നും രാസപരിശോധനയുടെ ഫലം കേസന്വേഷണത്തിന് നിരണായകമാകുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 19നാണ് മണിയുടെ ശരീരത്തിൽ നിന്നും ശേഖരിച്ച 25 സാമ്പിൾ സ്വകാര്യ ആശുപത്രിയിൽ നിന്നും പരിശോധനയ്ക്കായി റീജണൽ ലാബിലേക്ക് അയച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :