താനൊരു എഴുത്തുകാരനല്ല, വക്കീലുമല്ല മറിച്ച് നടനാണെന്ന് അനൂപ് മേനോൻ

താനൊരു എഴുത്തുകാരനല്ല, വക്കീലുമല്ല മറിച്ച് നടനാണെന്ന് അനൂപ് മേനോൻ

aparna shaji| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (16:49 IST)
വിപിൻ ചന്ദ്ര തിരക്കഥയെഴുതി ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത സിനിമയായിരുന്നു പാവാട. ഈ തനിയ്ക്കും ഒരു ടേണിംഗ് പോയിന്റ് ആയിരുന്നുവെന്ന് നടൻ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിന്റെ വൻ വിജയത്തിനുശേഷം നിരവധി കോളുകളും ആശംസകളും തനിയ്ക്കു ലഭിച്ചുവെന്നും താരം അറിയിച്ചു.

പല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയധികം ആശംസകൾ ലഭിക്കുന്നത് ഇത് ആദ്യമാണെന്നും അനൂപ് മേനോൻ വ്യക്തമാക്കി. പാവാടയിൽ മദ്യപാനി തന്റെ കരിയറിലെ മികച്ച കഥാപാത്രമാണെന്നും താരം അറിയിച്ചു. ആ സിനിമയിൽ അഭിനയിച്ചപ്പോൾ കള്ളു കുടിച്ചിരുന്നോ എന്ന് പലരും ചോദിച്ചിരുന്നു, എന്നാൽ മദ്യപിച്ചുകൊണ്ട് ഒരിക്കലും അഭിനയിക്കാൻ കഴിയില്ല എന്ന് താരം അറിയിച്ചു.

പഠിച്ചത് വക്കീലാകാനായിരുന്നു എന്നാൽ ഒരിക്കലും നല്ലൊരു വക്കീലാകാൻ കഴിയുമായിരുന്നില്ലെന്നും തന്റെ ജീവിതം സിനിമയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോഴാണ് താൻ സിനിമയിലേക്ക് വന്നതെന്നും താരം അറിയിച്ചു. സിനിമയിൽ താൻ ചില സിനിമകൾ എഴുതി എന്നതല്ലാതെ ഒരു എഴുത്തുകാരൻ എന്നതിലപ്പുറം താൻ ഒരു നടനാണെന്നും അനൂപ് വ്യക്തമാക്കി.

ഒരു കഥാപാത്രത്തിനുവേണ്ടി തലമുടി നരപ്പിക്കുന്നതിൽ തനിയ്ക്കെതിർപ്പില്ലെന്നും കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത് ആവശ്യമാണെന്നും അനൂപ് അഭിപ്രായപ്പെട്ടു. വൻ വിജയമായിരുന്ന പാവാടയുടെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസും പറഞ്ഞിരുന്നു എന്റെ കരിയറിലെ ഏറ്റ‌വും നല്ല സിനിമയാണിതെന്ന് എന്നും താരം അറിയിച്ചു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :