aparna shjai|
Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (17:31 IST)
പ്രത്യേക പരാമർശത്തിന് ദേശീയ അവാർഡു ലഭിച്ച ജയസൂര്യയക്ക് പ്രിയസുഹൃത്തും നടനുമായ
അനൂപ് മേനോൻ തന്റെ ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു. പ്രീയപ്പെട്ട കൂട്ടുകാരാ ഇത് നിന്റെ വിജയമാണ്, ശരിക്കും അർഹതപ്പെട്ടതു തന്നെയാണ് നിന്നെ തേടിയെത്തിയതെന്നും താരം ഫേസ്ബുക്കിൽ പേജിൽ കുറിച്ചു.
അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ജയസൂര്യ... നിന്റെ വിജയത്തിൽ സന്തോഷിക്കുന്നു.. ഒടുവിൽ നിന്നിലെ നടനെ ഈ രാജ്യം അംഗീകരിച്ചിരിക്കുന്നു.. പ്രത്യേക പരാമർശത്തിനുള്ള ദേശീയ അവാർഡ് അർഹതയ്ക്കനുസരിച്ചു തന്നെ നൽകിയതിൽ സന്തോഷിക്കുന്നു. കോക്ടെയിൽ,ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ദാവീദ് ആൻഡ് ഗോലിയാത്ത് എന്നീ സിനിമകളിൽ നമ്മൾ ഒന്നിച്ചുണ്ടായിരുന്നു. ഇതിലെല്ലാം വളർന്നു വരുന്ന നിന്നിലെ നടനെ നീ എനിയ്ക്ക് കാട്ടിത്തന്നു. അതിനുശേഷമുള്ള ഇയ്യോബിന്റെ പുസ്തകം, സു സു സുധീ വാത്മീകം, ലൂക്കാ ചുപ്പി എന്നീ സിനിമകളിലെ നിന്റെ അഭിനയം വളരെ വ്യത്യസ്തവും തിളങ്ങി നിൽക്കുന്നതുമാണ്. ഇത് പ്രതീക്ഷിച്ചിരുന്ന വിജയമാണ്. ഓരോ ചെറിയ വിജയവും മനസ്സിനുള്ളിൽ സൂക്ഷിക്കുക... അഭിനന്ദനങ്ങൾ ...