കതിരൂര്‍ മനോജ് വധം: പി ജയരാജന്‍റെ ജാമ്യാപേക്ഷയില്‍ വാദം ഇന്ന്

കതിരൂര്‍ മനോജ് വധക്കേസ് ,  പി ജയരാജന്‍ , സിപിഎം , സിബിഐ
കണ്ണൂര്‍| jibin| Last Modified ബുധന്‍, 22 ജൂലൈ 2015 (08:33 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശേരി സെഷന്‍സ് കോടതി ഇന്ന് വാദം കേള്‍ക്കും. ജയരാജന്‍ ഈ കേസില്‍ ഇതുവരെ പ്രതിയല്ലാത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ജാമ്യാപേക്ഷ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്ത ജയരാജന്‍ ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :