അരുവിക്കരയിലെ പരാജയ കാരണം വര്‍ഗീയ ചേരിതിരിവെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്

തിരുവനന്തപുരം| Last Modified ചൊവ്വ, 21 ജൂലൈ 2015 (18:14 IST)
അരുവിക്കരയില്‍ വര്‍ഗീയ ചേരിതിരിവുണ്ടായതാണ് പരാജയകാരണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടി ഗൗരവമായി പരിശോധിക്കണം ബിജെപിയുടെ മുന്നേറ്റം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. സിപിഐഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും. എം വിജയകുമാര്‍ അല്ലായിരുന്നെങ്കില്‍ മൂന്നാം സ്ഥാനത്താകുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

അരുവിക്കരയില്‍ ബിജെപിയുടെ മുന്നേറ്റം തിരിച്ചടിയായി. ഇത്രയധികം വോട്ടുകള്‍ നേടുമെന്നതിലുപരി എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപി ചോര്‍ത്തുമെന്ന് കരുതിയില്ല. പരമ്പരാഗത വോട്ടുകള്‍ ബിജെപി ചോര്‍ത്തിയത്
തടയാനായില്ല. ഇത് ഗുരുതരമായ വീഴ്ച്ചയാണെന്നും അവലോകന റിപ്പോര്‍ട്ട് പറയുന്നു. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെട്ടു. ഇത് ബിജെപിയാണ് മതുലെടുത്തത്. ബിജെപിയുടെ പേര് പറഞ്ഞ് യുഡിഎഫ് വലിയ തോതില്‍ ന്യൂനപക്ഷ കേന്ദ്രീകരണം നടത്തി. ഇത് അവര്‍ക്ക് ഗുണം ചെയ്തു. പാര്‍ട്ടി യോജിച്ചു നില്‍ക്കേണ്ടത് താഴെ തട്ടില്‍ മാത്രമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികാര ദുര്‍വിനിയോഗവും നടത്തിയെങ്കിലും പാര്‍ട്ടിക്ക് വേണ്ട രൂപത്തില്‍ അതിനെ ചോദ്യം ചെയ്യാനായില്ലെന്നും റിപ്പോര്‍ട്ട്
ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :