ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പിഎസ് പ്രദീപിനെ പുറത്താക്കി

ജെഎസ്എസ് , പിഎസ് പ്രദീപ് , സിപിഎം , ഗൌരിയമ്മ
ആലപ്പുഴ| jibin| Last Modified തിങ്കള്‍, 20 ജൂലൈ 2015 (14:03 IST)
ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പിഎസ് പ്രദീപിനെ പാര്‍ട്ടി പുറത്താക്കി. രണ്ടു സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും മൂന്ന് യുവജന സംഘടനാ ഭാരവാഹികളെയും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് നടപടി. ഇന്ന് ആലപ്പുഴയില്‍ ചേര്‍ന്ന ജെഎസ്എസ് സെന്ററിന്റേതാണ് നടപടി.

നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് പ്രദീപ് പറഞ്ഞു. ജെഎസ്എസ് സിപിഎമ്മില്‍ ലയിക്കാന്‍ തീരുമാനിച്ചതിനെ ഒരു വിഭാഗം എതിര്‍ത്തിയിരുന്നു. ലയനത്തിന് എതിരു നില്‍ക്കുന്നവരെയാണ് പാര്‍ട്ടി പുറത്താക്കുന്നത്. ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആയ താന്‍ പോലും അറിയാതെയാണ് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ലയന തീരുമാനം പ്രഖ്യാപിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് പ്രദീപ് പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പ്രദീപിനെ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ട്.

സിപിഎമ്മിലേക്ക് മടങ്ങുമ്പോള്‍ ഇഷ്ടമില്ലാത്തവര്‍ ഒപ്പം വരേണ്ടെന്ന് കെ ആര്‍ ഗൗരിയമ്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നേരത്തെ സിപിഎമ്മിലേക്ക് മടങ്ങാനുള്ള തിരിച്ചു പോകാനുള്ള കെ ആര്‍ ഗൌരിയമ്മയുടെ തീരുമാനത്തിന് എതിരെ ജെഎസ്എസിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :