ശബരിമലയില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു; കൊറോണ ലക്ഷണം ഉള്ളവരെ പമ്പയില്‍ തന്നെ പരിശോധിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (11:57 IST)
ശബരിമലയില്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. കൊറോണ ലക്ഷണം ഉള്ളവരെ പമ്പയില്‍ തന്നെ പരിശോധിക്കുമെന്ന് അറിയിപ്പുണ്ട്. കൂടാതെ ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കാനും ഭക്തര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിരിക്കുന്നത്. കൊറോണ ലക്ഷണം ഉള്ളവരെ പമ്പയില്‍ തന്നെ ആന്റിജന്‍ ടെസ്റ്റ് നടത്തും.

രോഗം കണ്ടെത്തുന്നവരില്‍ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്യും. കൂടാതെ മറ്റുള്ളവരെ കോരന്റൈനില്‍ വിടും ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :