തൃശ്ശൂരില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 നവം‌ബര്‍ 2022 (11:52 IST)
തൃശ്ശൂരില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ചേലക്കര സൗത്ത് കൊണ്ടാഴിയില്‍ ആണ് സംഭവം. തൃശൂര്‍ ഭാഗത്തുനിന്ന് തിരുവല്ലമലയിലേക്ക് പോയ സുമംഗലി ബസാണ് പാടത്തേക്ക് മറിഞ്ഞത്.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോള്‍ റോഡിന്റെ വശം ഇടിഞ്ഞ് 10 അടി താഴത്തേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :