ന്യൂഡൽഹി|
jibin|
Last Modified വ്യാഴം, 31 ഡിസംബര്‍ 2015 (11:14 IST)
അറബിക്കടലിൽ കേരള തീരത്ത് രണ്ടു മൽസ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കടൽക്കൊലക്കേസിൽ ഇന്ത്യയും ഇറ്റലിയും സമവായത്തിലെത്താൻ ശ്രമം ആരംഭിച്ചതായി റിപ്പോര്‍ട്ട്. കടൽക്കൊലക്കേസ് നിലനില്‍ക്കുന്നതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നീക്കം നടക്കുന്നത്.
ഇരു രാജ്യങ്ങളും സമവായത്തിലെത്തിയാല്‍ ഇന്ത്യയിലുള്ള പ്രതിയെ ഇറ്റലിയിലേക്ക് പോകാൻ അനുവദിക്കും. ഇതിന് പകരമായി അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യക്ക് അകമഴിഞ്ഞ് സഹായം നല്‍കാമെന്നാണ് ഇറ്റലിയുടെ വാഗ്ദാനം. ഇന്ത്യക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പുനപരിശേധിക്കാമെന്നും യൂറോപ്യൻ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയെ സഹായിക്കാമെന്നുമാണ് ഇറ്റലിയുടെ വാഗ്ദാനം. അതേസമയം, ട്രൈബ്യൂണൽ വിധി ഇന്ത്യയ്ക്ക് അനുകൂലമായാൽ പ്രതിയെ തിരിച്ചെത്തിക്കണം.
ഇറ്റാലിയൻ സൈനികരായ ലസ്തോറെ മാസി മിലിയാനോയും സാൽവത്തോറെ ജിറോണുമാണ് കടൽക്കൊലക്കേസില്‍
ഇന്ത്യയിൽ വിചാരണ നേരിടുന്നത്. 2012 ഫെബ്രുവരി 15നായിരുന്നു സംഭവം. കൊല്ലം നീണ്ടകരയിൽ നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ (ജലസ്റ്റിൻ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മൻതുറ ഐസക് സേവ്യറിന്റെ മകൻ അജീഷ് ബിങ്കി (21) എന്നിവരാണു കടലിൽ വെടിയേറ്റു മരിച്ചത്.