ദേവസ്വം മന്ത്രിയോട് ക​രു​ണ; വിശദീകരണം തൃ​പ്തി​കരം, നടപടിയുടെ ആവശ്യമില്ല - വിവാദം വേണ്ടെന്ന് സിപിഎം

ദേവസ്വം മന്ത്രിയോട് ക​രു​ണ; വിശദീകരണം തൃ​പ്തി​കരം, നടപടിയുടെ ആവശ്യമില്ല - വിവാദം വേണ്ടെന്ന് സിപിഎം

  Kadakampally Surendran , Guruvayur temple , CPM , Guruvayur , കടകംപള്ളി സുരേന്ദ്രന്‍ , ദേവസ്വംമന്ത്രി , സിപിഎം , ഗുരുവായൂര്‍ ക്ഷേത്രം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (19:44 IST)
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച സംഭവത്തില്‍ വിവാദം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. അദ്ദേഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​രമായിരുന്നുവെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി.

ചർച്ചയിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നുവെങ്കിലും കൂടുതൽ വിവാദങ്ങൾക്ക് പോകേണ്ടതില്ലെന്ന പൊതുനിലപാടാണ് ഉയര്‍ന്നുവന്നത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ടം ന​ൽ​കേണ്ടതില്ലെന്നും അങ്ങനെയുണ്ടായാല്‍ പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും യോഗം വിലയിരുത്തി.

കടകംപള്ളിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ക്ഷേത്രത്തിലെ ആചാരങ്ങൾ പാലിച്ചത് ചിലർ വിവാദമാക്കിയെന്നാണ് മന്ത്രി വിശദീകരണം നൽകിയത്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ കൂടുതൽ ചർച്ചകൾ പൊതുസമൂഹത്തിനു മുന്നിൽ തെറ്റായ സന്ദേശം നൽകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :