ന്യൂഡൽഹി|
jibin|
Last Modified ശനി, 9 സെപ്‌റ്റംബര്‍ 2017 (11:44 IST)
ബീഫ് വിഷയത്തിൽ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഞാന്‍ ബീഫ് കഴിക്കാറില്ല. ബീഫ് കഴിക്കണോ എന്നു കേരളത്തിലുള്ളവര്‍ക്ക് തീരുമാനിക്കാം. ഭക്ഷണത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സംസ്ഥാനത്തിലെ ജനങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. ഡൽഹിയിൽ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിനു ബിജെപിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വരുന്ന വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്നുതന്നെ ബീഫ് കഴിച്ച ശേഷം വരുന്നതായിരുക്കും നല്ലതെന്ന് കണ്ണന്താനം നേരത്തെ പറഞ്ഞത് വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും നിലപാട് മാറ്റിയത്.
“ ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യങ്ങളില്‍ നിന്നും ബീഫ് കഴിക്കാം. അതിനുശേഷം ഇവിടേക്ക് വരുകയും ചെയ്യാം. മാത്രമല്ല, ബീഫ് വിഷയത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണ് ഞാന്‍ ”- എന്നാണ് കണ്ണന്താനം പറഞ്ഞത്.
ഞായറാഴ്ച സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങൾക്കു അനുവദിച്ച അഭിമുഖത്തിൽ മലയാളികള്‍ തുടർന്നും ബീഫ് കഴിക്കുമെന്നും അതിൽ ബിജെപിക്കു ഒരു പ്രശ്നവുമില്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞിരുന്നത്. പ്രസ്‌താവന
ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതോടെയാണ് അദ്ദേഹം നിലപാട് തിരുത്തിയത്.