'ഈ അംഗീകാരം എന്റെ പിതാവിന്റെ കാൽക്കൽ സമർപ്പിക്കുന്നു': ഷമ്മി തിലകൻ

മോഹൻലാൽ ചിത്രം ഒടിയനിൽ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നൽകിയതിനാണ് ഷമ്മിയെ അവാർഡിന് അർഹനാക്കിയത്.

Last Modified തിങ്കള്‍, 29 ജൂലൈ 2019 (09:25 IST)
ഇത്തവണത്തെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന പുരസ്ക്കാരത്തിന് അർഹനായത് നടൻ ഷമ്മി തിലകനാണ്. മുഖ്യമന്ത്രിയിൽ നിന്ന് അംഗീകാരം ഏറ്റുവാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് അദ്ദേഹം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഷമ്മി സന്തോഷം പങ്കുവച്ചത്.

മോഹൻലാൽ ചിത്രം ഒടിയനിൽ പ്രകാശ് രാജ് അവതരിപ്പിച്ച പ്രതിനായക വേഷത്തിന് ശബ്ദം നൽകിയതിനാണ് ഷമ്മിയെ അവാർഡിന് അർഹനാക്കിയത്. 25 വർഷങ്ങൾക്ക് ശേഷമാണ് തന്നെത്തേടി വീണ്ടും അംഗീകാരമെത്തുന്നത് എന്നും ഷമ്മി ഫേസ്‌ബുക്കിൽ കുറിച്ചു.

ആത്മാർത്ഥതയ്ക്കും അർപ്പണബോധത്തിനും ലഭിച്ച അംഗീകാരം ഓർമ്മയിൽ തന്റെ പിതാവിന്റെ കാൽപ്പാദങ്ങളിൽ സമർപ്പിക്കുന്നുവെന്നും ഇതിന് തന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നുവെന്നും ഷമ്മി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :