1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. k surendran; facebook post

മോഹൻലാലിന്റെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി; കെ സുരേന്ദ്രന്റെ താരസ്നേഹം വ്യക്തമാക്കുന്ന പോസ്‌റ്റ് വൈറലാകുന്നു

മോഹന്‍ലാലിനോടുള്ള സുരേന്ദ്രന്റെ സ്‌നേഹം മലയാളികള്‍ ഇതുവരെ മനസിലാക്കിയില്ലല്ലോ; ബിജെപി നേതാവിന്റെ പോസ്‌റ്റ് വൈറലാകുന്നു

k surendran
നോട്ട് പിൻവലിക്കലിനെ അനുകൂലിച്ച നടൻ മോഹൻലാലിനെതിരേയുള്ള ആക്രമണത്തിന് പിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ കൂടിയുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മോഹൻലാലിന്റെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ടെന്നും സുരേന്ദ്രന്‍ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കുന്നു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മലയാളത്തിന്രെ മഹാനടൻ മോഹൻലാലിനെതിരെയുള്ള ആക്രമണത്തിനുപിന്നിൽ മററു ചില ലക്ഷ്യങ്ങൾ കൂടിയുണ്ടെന്നാണ് കരുതാനാവുക. ചില ആളുകൾ പാത്തും പതുങ്ങിയും അടക്കംപറച്ചിൽ തുടങ്ങിയിട്ട് നാളു കുറെയായി. മോഹൻലാലിന്രെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ട്.

സിനിമയിലും പൊതുനിലപാടുകളിലും വഴി സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഒരു പാട്രിയോട്ടിക് തരംഗം സമൂഹത്തിലെ ചില തൽപ്പരകക്ഷികൾക്ക് രസിക്കുന്നില്ല എന്നതാണ് സത്യം അവരാണ് മോഹൻലാലിനെ ഒരു പക്ഷത്തേക്ക് ചേർത്തുനിർത്താൻ ശ്രമിക്കുന്നത്. ബി. ജെ. പി വിരുദ്ധമഹാസഖ്യത്തിലെ നെടുംതൂണായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതേ ലാലും പറഞ്ഞുള്ളൂ.
അടുത്ത ലേഖനം
പാവപ്പെട്ടവനെ കഷ്ടപ്പെടുത്തുകയും സമ്പന്നര്‍ക്ക് രാജ്യത്തെ വില്‍ക്കുകയും ചെയ്യുന്ന നാണംകെട്ട പ്രാഞ്ചിയേട്ടനാണ് മോദി: പിസി ജോര്‍ജ്