കെ സുരേന്ദ്രന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്

ശ്രീനു എസ്| Last Modified ശനി, 5 ജൂണ്‍ 2021 (17:08 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാട്‌സാപ്പ് സന്ദേശം പുറത്ത്. സികെ ജാനു എന്‍ഡിഎയില്‍ ചേരുന്നതുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് സന്ദേശമാണ് പുറത്തായിരിക്കുന്നത്. ജെആര്‍പി ട്രഷറര്‍ പ്രസീതയുമായി നടത്തിയ വാട്‌സാപ്പ് സന്ദേശമാണ് പുറത്തായിരിക്കുന്നത്. സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിക്കുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങള്‍.

സികെ ജാനുവിന് എന്‍ഡിഎയില്‍ ചേരുന്നതിനായി സുരേന്ദ്രന്‍ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പ്രസീത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സികെ ജാനുവും സുരേന്ദ്രനും നിഷേധിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :