അനുബന്ധ വാര്‍ത്തകള്‍
- കുഴല്‍പ്പണ കേസ്: സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ സാധ്യത
- കെ.സുരേന്ദ്രന്റെ അപരന് ബിജെപി രണ്ട് ലക്ഷം രൂപ കൊടുത്തു; ജയിച്ചാല്‍ വീടും വൈന്‍ ഷോപ്പും വാഗ്ദാനം ചെയ്തു
- 'ഹെലികോപ്റ്ററില്‍ നിന്ന് രണ്ട് പെട്ടികള്‍ കാറിലേക്ക് മാറ്റി,'; കെ.സുരേന്ദ്രനെതിരെ ഗുരുതര ആരോപണം, ദുരൂഹത
- കുഴല്‍പ്പണ കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുത്താലും സമാന്തര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍; ബിജെപിയെ പൂട്ടും
- എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ റെയ്ഡ്
ഉപ്പുതിന്നവര്‍ വെള്ളംകുടിക്കും; സുരേന്ദ്രനെതിരെ ഒളിയമ്പെയ്ത് സി.കെ.പത്മനാഭന്
ഉപ്പുതിന്നവര്‍ ആരായാലും വെള്ളം കുടിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി.കെ.പത്മനാഭന്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയവും മലീമസമായി. ഉപ്പുതിന്നവര്‍ ആരാണോ അവര്‍ വെള്ളംകുടിക്കും. അത് പ്രകൃതി നിയമമാണ്. ഈ പരിസ്ഥിതി ദിനത്തില്‍ തനിക്ക അത് മാത്രമാണ് പറയാനുള്ളതെന്നും പത്മനാഭന് വ്യക്തമാക്കി. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുഴല്‍പ്പണ കേസ് അന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് എത്തിയിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അടക്കമുള്ളവര്‍ സംശയനിഴലിലാണ്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവ് സി.കെ.പത്മനാഭന് പാര്‍ട്ടിയെ പ്രതിരോധിക്കുക പോലും ചെയ്യാതെ രംഗത്തെത്തിയത്.
അടുത്ത ലേഖനം