‘അപരിഷ്‌കൃത മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന സമ്പ്രദായമാണ് മുത്തലാഖ്’; മറ്റൊരു സെല്‍ഫ്ഗോള്‍ പോസ്റ്റുമായി കെ സുരേന്ദ്രന്‍

സെല്‍ഫ്‌ഗോള്‍ ഫേസ്‌ബുക്ക് പോസ്റ്റുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്

k surendran, bjp, ldf, udf, muthalakh, കൊച്ചി, കെ സുരേന്ദ്രന്‍, ബി ജെ പി, യുഡിഎഫ്, എല്‍ഡിഎഫ്, മുത്തലാഖ്
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 16 മാര്‍ച്ച് 2017 (14:01 IST)
ഒരു തകര്‍പ്പന്‍ സെല്‍ഫ്‌ഗോള്‍ ഫേസ്‌ബുക്ക് പോസ്റ്റുമായി ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. മുത്തലാഖ് വിഷയത്തില്‍ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ അഭിപ്രായം പറയണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെങ്ങും നിറഞ്ഞു നില്‍ക്കുന്നത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കെ സുരേന്ദ്രന്റെ ഒരു ആവശ്യമാണ് പൊങ്കാലയ്ക്ക് കാരണമായിരിക്കുന്നത്. മുത്തലാഖ് വിഷയത്തില്‍ അഭിപ്രായം എങ്ങനെ പറഞ്ഞാലും രാഷ്ട്രീയമായി ബിജെപിയ്ക്ക് അവസരം മുതലെടുക്കാനുള്ള ശ്രമമായിരുന്നു ആ പോസ്റ്റിന് പിന്നിലുണ്ടായത്. പക്ഷേ മുത്തലാഖിനെക്കുറിച്ചുള്ള സുരേന്ദ്രന്റെ ധാരണകള്‍ പൊട്ടത്തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്ന പോസ്റ്റാണ് ഇപ്പോള്‍ അദ്ദേഹത്തിന് സെല്‍ഫ്‌ഗോളായി മാറിയത്.


കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :