അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 നവംബര്‍ 2022 (14:18 IST)
കോൺഗ്രസിനൊപ്പമാണെങ്കിലും കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ മനസ് ബിജെപിക്കൊപ്പമാണെന്ന് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുധാകരൻ്റെ തുടർച്ചയായ പ്രസ്ഥാവനകൾ അതാണ് വ്യക്തമാക്കുന്നതെന്നും എത്രകാലം സുധാകരൻ കോൺഗ്രസിൽ പിടിച്ചുനിൽക്കാൻ സാധിക്കുമെന്നും
കെ സുരേന്ദ്രൻ ചോദിച്ചു.
കെ സുധാകരനെ പോലെ നിരവധി ആളുകൾക്ക് ഈ അഭിപ്രായമുണ്ട്. അവർ അക്കാര്യം തുറന്നുപറയുന്നില്ലെന്ന് മാത്രം. ഗുജറാത്ത്,ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളുടെ മനസ്സും സുധാകരൻ്റേത് പോലെ ആകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ആർഎസ്എസിനോ ബിജെപിക്കോ കോൺഗ്രസ് സംരക്ഷണം ആവശ്യമില്ല, കോൺഗ്രസിന് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ നൽകാം. കോൺഗ്രസിനാണ് ഇപ്പോൾ അരക്ഷിതത്വവും സംരക്ഷണവും ഇല്ലാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.