ഇ.പി.ജയരാജനെ വധിക്കാന്‍ ശ്രമിച്ചത് സുധാകരന്‍; ഗുരുതര പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം.ഷഫീര്‍

രേണുക വേണു| Last Modified ചൊവ്വ, 14 ജൂണ്‍ 2022 (21:59 IST)

മുന്‍ മന്ത്രിയും ഇപ്പോഴത്തെ എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വധിക്കാന്‍ ശ്രമിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ ആണെന്ന് പരോക്ഷമായി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം.ഷഫീര്‍. മനോരമ ന്യൂസിലെ ചര്‍ച്ചയിലാണ് ഷഫീര്‍ ഇത് പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന സിപിഎം പ്രതിനിധി ജെയ്ക് സി.തോമസിനോടാണ് വെല്ലുവിളിയെന്നോണം ഷഫീര്‍ ഇത് പറഞ്ഞത്.

' കെ.സുധാകരനെ പറ്റി അറിയാന്‍ ഇ.പി.ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്. എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും. സുധാകരന്‍ ആരാണെന്ന് ജയരാജന് മനസ്സിലാകും,' ഷഫീര്‍ പറഞ്ഞു.

'
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :