Sumeesh|
Last Updated:
ബുധന്‍, 22 ഓഗസ്റ്റ് 2018 (15:43 IST)
തിരുവനന്തപുരം: കേരളം പ്രളയം നേരിടുന്ന സമയത്ത് വിദേശ യാത്രക്ക് പോയതുമയി ബന്ധപ്പെട്ട് പറയാനുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോടും പാർട്ടിയോടും വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ രാജു. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളം കടുത്ത പ്രളയം നേരിടുന്ന സമയത്ത് കോട്ടയം ജില്ലയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മന്ത്രി ജർമനിക്ക് പോയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോട്ടയം ജില്ലയുടെ ചുമതല മന്ത്രി പി തിലോത്തമനു നൽകിയതായി കത്തെഴുതിവച്ചാണ് മന്ത്രി ജർമനികു പോയത്.
എന്നാൽ മന്തി തിലോത്തമനോ മുഖ്യമന്ത്രിയോ ചുമതല കൈമറിയത് അറിഞ്ഞിരുന്നില്ല. സംഭവം വിവാദമായതോടുകൂടി. പാർട്ടിയും മുഖ്യമന്ത്രിയും സന്ദർശനം അവസാനിപ്പിച്ച് കേരളത്തിലെത്താൻ കെ രാജുവിന് നിർദേശം നൽകുകയായിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും എല്ലാ അനുമതികളോടെയുമാണ് താൻ ജർമനിക്ക് പോയതെന്നുമായിരുന്നു തിരികെ എത്തിയ ശേഷം മന്ത്രിയുടെ പ്രതികരണം.