നല്ല വിലക്ക് വിൽക്കാം, വിശ്വസിച്ച് വാങ്ങാം; സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് തിരിച്ചെത്തി ഹീറോ

Sumeesh| Last Modified ബുധന്‍, 22 ഓഗസ്റ്റ് 2018 (14:54 IST)
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സെക്കൻഡ് ഹാൻഡ് വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഹീറോ.'ഹീറോ ഷുവര്‍' ഡീലര്‍ഷിപ്പുകള്‍ വഴി പഴയ ബൈക്ക് നൽകി പുതിയ ഹീറോ ബൈക്കുകൾ ഇനി സ്വന്തമാക്കാം. നൂറിലേറെ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ ഇന്ത്യയില്‍ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. മറ്റു ഡീലർഷിപ്പുകളിലേക്കും ഉടൻ സംവിധാനം വ്യാപിപ്പിക്കും എന്ന് കമ്പനി വ്യക്തമാക്കി.

പഴയ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ന്യായനായ വിപണി വില ഉറപ്പാക്കാൻ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കഴിയുമെന്ന് ഹീറോ കമ്പനി അധികൃതർ വ്യക്തമാക്കി. ഷുവർ ഡീലർഷിപ്പുകൾ വഴി മാസംതോറും 5000 വാഹനങ്ങൾ മാറ്റിവാങ്ങപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ.

നേരത്തെ തൊണ്ണൂറുകളിൽ ഹീറോ യൂസ്ഡ് ബൈഇക്കുകളുടെ വിപണിയിൽ സജീവമായിരുന്നു. എന്നാൽ പിന്നീട് മികുതിപരമായ പ്രശ്നങ്ങൾ മൂലം കമ്പനി ഈ സേവനം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ രാജ്യത്ത് ജി എസ് ടി നടപ്പിലാക്കിയ പശ്ചാത്തലത്തിലാണ്. സെക്കൻഡ് ഹൻഡ് ബൈക്കുകളുടെ വിപണിയിൽ സജീവമാകാൻ ഹീറോ വീണ്ടും തീരുമാനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :