ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം ചൊവ്വാഴ്ചയും തുടരും; ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ സാങ്കേതിക സഹായം തേടുമെന്നും ലോക്നാഥ് ബെഹ്‌റ

Sumeesh| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (18:16 IST)
ചെങ്ങന്നൂര്‍: പ്രളയക്കെടുതി വലിയ നാശംവിതച്ച ചെങ്ങന്നൂരില്‍ ചൊവ്വാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വീടുകളിൽ ഇനിയും സഹായം എത്താതെ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

മഴക്കെടുതിയില്‍ തകരാറിലായ ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഉടന്‍ സാങ്കേതിക സഹായം തേടുമെന്നും ബെഹ്‌റ അറിയിച്ചു. ചെങ്ങന്നൂരിൽ ദുരിതബാധിത മേഖലകൾ സന്ദര്‍ശിച്ചതിന് ശേഷമാണ് ഡിജിപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :