കെ റെയിൽ: വമ്പൻ പ്രചാരണത്തിന് സർക്കാർ: 50 ലക്ഷം കൈപ്പുസ്‌തകങ്ങൾ അച്ചടിക്കുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 12 ജനുവരി 2022 (12:59 IST)
പദ്ധതിക്കെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടെ പദ്ധതിക്കായി പ്രചാരണം ശക്തമാക്കി സർക്കാർ. കെ റെയിൽ പദ്ധതി വിശദീകരിച്ചുകൊണ്ട് 50 ലക്ഷം കൈപ്പുസ്‌തകങ്ങൾ അച്ചടിക്കാനാണ് തീരുമാനം. ഇതിനായി സംസ്ഥാനത്തെ അച്ചടി സ്ഥാപനങ്ങളിൽ നിന്നും പബ്ലിക് റിലേഷൻസ് വകുപ്പ് ഇ-ടെൻഡർ വിളിച്ചു.

വിശദവിവരങ്ങൾക്ക് ETENDERS.KERALA.GOV.IN സന്ദർശിക്കാൻ സർക്കാർ പിആർഡി വെബ്‌സൈറ്റിൽ നൽകിയ പരസ്യത്തിൽ വ്യക്തമാക്കി. പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കോടികൾ മുടക്കി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം സംഘടനാസംവിധാനം വഴി വീടുകളിലെത്തിക്കാനാണ് ആലോചിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :